GeneralLatest NewsMollywood

2015ല്‍ ബിനീഷ് ഒരു മണി എക്സ്‌ചേഞ്ച് കമ്ബനി ബംഗളൂരില്‍ ആരംഭിച്ചിരുന്നു, എല്ലാ തെളിവുകളും കൈമാറാന്‍ യൂത്ത് ലീഗ് തയ്യാര്‍; ബിനീഷ് കോടിയേരിക്ക് എതിരെ പുതിയ ആരോപണങ്ങളുമായി പി.കെ ഫിറോസ്

2015ല്‍ ബി.ജെ.പിയുടെ ഭരണകാലത്താണ് ബിനീഷിന് ലൈസന്‍സ് ലഭിച്ചത്. ഏതൊക്കെ വിദേശ കറന്‍സികളാണ് ബിനീഷിന്റെ കമ്ബനിയില്‍ ഇടപാട് നടത്തിയതെന്ന്

ബാംഗ്ളൂരില്‍ മയക്കുമരുന്ന് കേസില്‍ നടി ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍ ആയതിനു പിന്നാലെ ഈ ലഹരി മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. 2015ല്‍ ബിനീഷ് ഒരു മണി എക്സ്‌ചേഞ്ച് കമ്ബനി ബംഗളൂരില്‍ ആരംഭിച്ചിരുന്നു. ഗോവയില്‍ വിദേശികളുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് കച്ചവടം നടന്നത്. വിദേശികള്‍ നല്‍കുന്ന കറന്‍സി മാറ്റിയെടുക്കുന്നതിന് വേണ്ടിയാണോ മണി എക്സ‌ചേഞ്ചിംഗ് കമ്ബനി ആരംഭിച്ചതെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കണമെന്നു യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

2015ല്‍ ബി.ജെ.പിയുടെ ഭരണകാലത്താണ് ബിനീഷിന് ലൈസന്‍സ് ലഭിച്ചത്. ഏതൊക്കെ വിദേശ കറന്‍സികളാണ് ബിനീഷിന്റെ കമ്ബനിയില്‍ ഇടപാട് നടത്തിയതെന്ന് എന്‍ഫോഴ്‌സ്മെന്റ് അന്വേഷിക്കണം. ഇ.ഡി അന്വേഷണം നടത്തിയാല്‍ എല്ലാ തെളിവുകളും കൈമാറാന്‍ യൂത്ത് ലീഗ് തയ്യാറാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

രണ്ടായിരത്തി പതിനെട്ട് ഏപ്രില്‍ മാസം പതിനേഴാം തീയതി യു.എഫ്.എക്സ് എന്ന പേരില്‍ ഒരു സൊല്യൂഷന്‍ ആരംഭിക്കുകയുണ്ടായി. അതില്‍ ഒരു ഉടമസ്ഥനായ അബ്‌ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും ആരോപണം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments


Back to top button