ഉരുട്ടിക്കൊലയും മൂന്നാംമുറയുമൊക്കെയായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതോ ആളെ പേടിപ്പിക്കുന്നതോ അല്ല പോലീസുകാരും പോലീസ് സ്റ്റേഷനും. പച്ചക്കറി തോട്ടവും മീൻ കുളവും കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും വായനശാലയുമൊക്കെയായി നാടിനോടു ചേർന്നു നിൽക്കുന്ന ഒരു പൊലീസ് സ്റ്റേഷന്‍ ഒരുങ്ങുകയാണ് വര്‍ക്കലയില്‍. സംവിധായകൻ അരുണ്‍ ഗോപിയാണ് തന്റെ നാട്ടിലെ പുതിയ പൊലീസ് സ്റ്റേഷൻ പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത്. എംഎൽഎ അഡ്വ. ജോയ്, സിഐ ഗോപകുമാർ എന്നിവർക്കൊപ്പം പൊലീസ് സ്റ്റേഷൻ സന്ദർശിച്ച അനുഭവം താരം പങ്കുവച്ചു.
അരുൺ ഗോപിയുടെ കുറിപ്പ് വായിക്കാം
ഈ കാണുന്ന കെട്ടിടം കണ്ടാൽ കലാമണ്ഡലമോ സാംസ്കാരിക കലാ നിലയമോ ആണെന്ന് മാത്രമേ തോന്നു…. എന്നാൽ ഇതു വർക്കലയുടെ പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരമാണ്…!! ഈ കെട്ടിടത്തിന് ചുറ്റുമാണ് വർക്കല പട്ടണം.. അതുകൊണ്ടു തന്നെ ഇനി വർക്കലയുടെ പുതിയ മുഖമായി മാറും ഈ കെട്ടിടം..!!
പൊലീസ് സ്റ്റേഷൻ ഭയചകിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഒന്നാണ് എന്ന ചിന്ത പോലും ഇനി വർക്കലക്കാർക്കു വേണ്ട…!! കാരണം പച്ചക്കറി തോട്ടവും മീൻ കുളവും കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും വായനശാലയും നാടിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാനുള്ള കേന്ദ്രവും എന്തിനേറെ പരാതിപ്പെട്ടി വരെ ഒരുക്കി വർക്കല പൊലീസ് നാടിനു അഭിമാനമായി തല ഉയർത്തി നിൽക്കുന്നു…!!
ഇതിന്റെ പിന്നിൽ ചിലരെ കുറിച്ച് പറയാതെ വയ്യ… നാടിന്റെ പ്രിയ ജനനായകൻ അഡ്വ ജോയ് എംഎൽഎ, അദ്ദേഹത്തിന്റെ വളരെ വലിയ പ്രയത്നവും ചിന്തയും ഉറക്കമില്ലാത്ത രാത്രികളും ഇതിനുപിന്നിലുണ്ട്… അദ്ദേഹം നാടിനായി നിലകൊണ്ടതിന്റെ നേർക്കാഴ്ചയാണ് ഈ സ്വപ്ന സമാന കെട്ടിടം… ഹൃദയപൂർവ്വം നന്ദി..!! അതുപോലെ വളരെ വ്യക്തമായ ബോധ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഇതിനായി നിലകൊണ്ട കഠിന പ്രയത്നം നടത്തി ഇങ്ങനെ ഒരു സ്വപ്നം സഫലമാകുമ്പോൾ സ്വന്തം വീട് പണി തീർത്ത ഗൃഹനാഥനെ പോലെ ആത്മസംതൃപ്തിയിൽ നില്ക്കുന്ന എസ്എച്ച്ഓ പ്രിയ ഗോപകുമാർ സിഐ നന്ദി…!!
ഓരോരുത്തർക്കും നന്ദി..!! ഒരു പൊലീസ് സ്റ്റേഷൻ കൃത്യമായ കടമ നിറവേറ്റിയാൽ ആ നാട് നന്മകളാൽ നിറയും… പാവപ്പെട്ടവന്റെ സുപ്രീം കോടതിയാണ് ഒരോ പൊലീസ് സ്റ്റേഷനും..!! ഈ നാട്ടിലെ ഓരോരുത്തർക്കും നീതിയും നന്മയും നല്കാൻ നിങ്ങൾക്ക് കഴിയട്ടെ…..!!
അഭിമാനത്തോടെ…ഒരു വർക്കലകാരൻ
Post Your Comments