കുട്ടിക്കാലത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കൂട്ടുകാരുടെ കഥ പറയുകയാണ് നടി അനു സിത്താര. മണിക്കുട്ടിയും അപ്പുവും ബാല്യകാലത്തെ തന്റെ ഉറ്റ കൂട്ടുകാര്‍ ആയിരുന്നുവെന്നും അവരില്‍ നിന്ന് പിരിഞ്ഞു പോയപ്പോഴുണ്ടായ വേദനയെക്കുറിച്ചും അനു സിത്താര പങ്കുവയ്ക്കുന്നു.
“കുട്ടിക്കാലത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മണിക്കുട്ടിയും അപ്പുവുമായിരുന്നു. മണിക്കുട്ടി എന്നെക്കാള്‍ ഒരു വയസ്സ് മുതിര്‍ന്നവളും. അപ്പുവും ഞാനും ഒരേ ക്ലാസിലുമായിരുന്നു. മൂന്നംഗ സംഘത്തില്‍ ഞാനും അപ്പുവുമായിരുന്നു പോക്കിരികള്‍. അപ്പവുമായി തല്ല് കൂടുന്നതും വഴക്കിടുന്നതുമെല്ലാം ഇന്നും ഓര്‍മ്മയിലുണ്ട്. മണിക്കുട്ടിയുടെ കുടുംബം കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തമിഴ് നാട്ടിലേക്ക് പോയി. ഒരുമിച്ച് കളിച്ചു നടന്നവരില്‍ ഒരാള്‍ പെട്ടെന്ന് വേര് പിരിഞ്ഞു പോകുന്നത് സങ്കടമായിരുന്നു. കണ്മറയുവോളം അവള് കൈവീശി. യാത്ര പറയുമ്പോള്‍ അപ്പുവിനെ അവിടെയൊന്നും കണ്ടില്ല. നോക്കിയപ്പോള്‍ അപ്പു എന്റെ വീടിന്റെ മുറ്റത്തിരുന്ന് കരയുകയായിരുന്നു. അന്നേ എന്റെ സംശയമായിരുന്നു അപ്പുവിന് മണിക്കുട്ടിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നില്ലേ എന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംശയം അപ്പുവിനോട് തന്നെ ചോദിച്ചു. അടുത്തകാലത്ത് മണിക്കുട്ടിയുടെ നാട്ടില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ചെന്നപ്പോള്‍ ഞാന്‍ അവളെ സെറ്റിലേക്ക് ക്ഷണിച്ചു. അപ്പു ഇന്നും വയനാട്ടില്‍ തന്നെയുണ്ട്”. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അനു സിത്താര പറയുന്നു.
Post Your Comments