
വമ്പൻ ഹിറ്റായി മാറിയ പ്രേമത്തിന് ശേഷം സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ അല്‍ഫോണ്‍സ് പുറത്തുവിട്ടിരിക്കുന്നത്.
എന്റെ അടുത്ത സിനിമയുടെ പേര് ‘പാട്ട്’ എന്നാണ്. ഫഹദ് ഫാസില്‍ ആണ് നായകന്. സിനിമ നിര്‍മ്മിക്കുന്നത് യുജിഎം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസ് & ആല്വിന് ആന്റണി എന്നവര്‍ ചേര്‍ന്നാണ്.
മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്ക് സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെ കുറിച്ചും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ്, അല്‍ഫോണ്‍സ് കുറിച്ചു.
https://www.facebook.com/alphonseputhren/posts/10159070774622625
Post Your Comments