CinemaGeneralLatest NewsNEWS

‘അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ ആരായി’; രോഷത്തോടെ അലി അക്ബർ

പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആല് മുസ്ലിയാരുടെയും പേര് വിവാദത്തില്‍ ആയിരിക്കുകയാണ്.ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിലാണ് പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാൽ വാരിയംകുന്നന്റെ ജീവിതം പറയുന്ന പൃഥ്വിരാജ്-ആഷിഖ് അബു ചിത്രത്തിനെതിരെ വ്യാപക പ്രിതിഷേധം നടന്നിരുന്നു. ഇപ്പോള്‍ സംവിധായകനായ അലി അക്ബറും പ്രതികരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സുനില്‍ സോമന്‍ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അലി അക്ബറിന്റെ പ്രതികരണം .

കുറിപ്പ് വായിക്കാം……….

സുടാപ്പീസ് & സഖാപ്പീസ് ,’പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും
അലി മുസ്‍ലിയാരും …അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ
ആരായി .. ശശിയായി …നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ?
പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ …പുസ്തകം ഇറക്കിയതാരാണ് ?

കേന്ദ്ര സാംസ്‌കാരിക വകുപ്പ് ..
എന്നാണ് ഇറക്കിയത് ? 2019 മാർച്ച് 7 . (ട്വീറ്റിൽ തീയതി മാർക്ക് ചെയ്തിട്ടുണ്ട് ) ..
വാരിയം കുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ?
2020 ജൂൺ മാസത്തിൽ ..

അപ്പോൾ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസിലായി ..
അപ്പോൾ പിന്നെ മനോരമ ഈ വാർത്ത ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത്
എന്തിനാണ് ?

“ബെറുതെ ഒരു മനഃ സുഖം ” ??
എന്നാലും ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം
ഇറക്കിയത് എന്ത് കൊണ്ടായിരിക്കും ???
പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ..

“Dictionary of Martyrs: India’s Freedom Struggle (1857-1947)”, Volume 5 പ്രതിപാദിക്കുന്നത്
കേരളം , കർണാടക , തമിഴ് നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ
സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്
കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള
സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങൾ കൊടുത്ത് ആരായിരിക്കും ?
കേരള സർക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാർ അല്ല ..
കേരളത്തിലെ സർക്കാർ ആരാണ് ? കമ്മ്യൂണിസ്റ്റുകരാണ് കേരളത്തിലെ സർക്കാർ.

മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും …
അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക
വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത് ..

അപ്പൊ എല്ലാം പറഞ്ഞത് പോലെ … അങ്ങനെ “പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും
അലി മുസ്‍ലിയാരും “…
എന്ന നാടകവും എട്ടു നിലയിൽ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു .. curtsy sunil soman

shortlink

Related Articles

Post Your Comments


Back to top button