കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയനടിയായി മാറിയ താരമാണ് ശ്രുതി. 1998ല്‍ സ്വന്തമെന്നു കരുതി എന്ന മലയാളം സിനിമയിലൂടെയാണ് അഭിനയജീവിതം തുടങ്ങിയ ശ്രുതി മലയാളിയല്ലെന്ന് ആരാധകരില്‍ പലര്‍ക്കും അറിയില്ല. കന്നഡക്കാരിയായ ശ്രുതിയുടെ യഥാര്‍ത്ഥ പേര് പ്രിയദര്‍ശിനി എന്നാണ്. ഒരാള്‍ മാത്രമെന്ന മമ്മൂട്ടി ചിത്രവും ജയറാം നായകനായ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ എന്ന ചിത്രവും താരത്തിനു വിജയം സമ്മാനിച്ചതോടെ കൈനിറയെ ചിത്രങ്ങള്‍ താരത്തിന് ലഭിച്ചു.
സംവിധായകനും നടനുമായ എസ് മഹേന്ദ്രനുമായി പ്രണയത്തിലായ ശ്രുതി 1998ല്‍ അദ്ദേഹത്തെ വിവാഹം ചെയ്തു. ഒരു മകള്‍ ജനിച്ചതിന് പിന്നാലേ താരദമ്പതിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ വനിതാ-ശിശു വികസന ബോര്‍ഡിന്റെ അധ്യക്ഷയായി. എന്നാല്‍ മഹേന്ദ്രന്‍ വരുത്തിവെച്ച സാമ്ബത്തിക ബാധ്യതകളും തനിക്കു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഒക്കെ ദാമ്പത്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. അതിനു പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞു. വനിത ശിശു വികസന ബോര്‍ഡ് അധ്യക്ഷ വിവാഹ മോചനം നേടുന്നത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. എട്ടുവര്‍ഷമായി കുടുംബജീവിതത്തില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നായിരുന്നു വിവാഹമോചനത്തിനു പിന്നാലെ ശ്രുതി പറഞ്ഞത്. 2009ല്‍ നിയമപരമായി ഇവര്‍ വേര്‍പിരിഞ്ഞു.
2013 ജൂണില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമൊക്കെയായ ചക്രവര്‍ത്തി ചന്ദ്രചൂഢനെ ശ്രുതി രണ്ടാമത് വിവാഹം ചെയ്തു. ഇതിനെതിരെ മഹേന്ദ്രന്‍ രംഗത്തെത്തി രാഷ്ട്രീയത്തില്‍ ഇറങ്ങിയതില്‍ പിന്നെ ശ്രുതി ചക്രവര്‍ത്തിയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നും ഓഫീസില്‍ പോകുമ്ബോള്‍ തന്നോട് മറ്റൊരു കാറില്‍ വരാന്‍ പറഞ്ഞ ശേഷം ശ്രുതിയും ചക്രവര്‍ത്തിയും ഒരു കാറില്‍ പോകും എന്നൊക്കെ മഹേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ചക്രവര്‍ത്തിയുമായുള്ള ശ്രുതിയുടെ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ചക്രവര്‍ത്തി ആദ്യ ഭാര്യയായ മഞ്ജുളയെ വിവാഹമോചനം നേടാതെയാണ് ഈ വിവാഹം നടത്തിയാതെന്നു ആരോപിച്ചു രംഗത്തെത്തി. വിവാഹിതനും കുഞ്ഞിന്റെ അച്ഛനും ആണ് എന്നുള്ള ബന്ധം മറച്ചുവെച്ചാണ് ശ്രുതിയെ ചക്രവര്‍ത്തി വിവാഹം ചെയ്തത്. സത്യങ്ങള്‍ അറിഞ്ഞപ്പോള്‍ ശ്രുതി ചക്രവര്‍ത്തിയെ തള്ളിപ്പറഞ്ഞു. അതിനു പിന്നാലെ മഞ്ജുള കോടതിയെ സമീപിക്കുകയും ചെയ്തു. വിവാഹ ബന്ധം വേര്‍പെടുത്താത്തതിനാല്‍ ശ്രുതിയുമായുള്ള ചക്രവര്‍ത്തിയുടെ കല്യാണം കോടതി അസാധുവാക്കി.
വീട്ടിലെ വേലക്കാരിയെ ഉപയോഗിച്ച് ചക്രവര്‍ത്തി തന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നും ആദ്യ ബന്ധത്തിലെ മകളെ ശല്യം ചെയ്യുന്നു എന്നും ആരോപിച്ച് ശ്രുതി രംഗത്ത് എത്തിയതോടെ വിവാദങ്ങള്‍ മറ്റൊരുതലത്തിലായി. രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിച്ച ശ്രുതി 2016ല്‍ ബിഗ് ബോസ് കന്നഡ പതിപ്പില്‍ വിജയിയുമായി. മകള്‍ക്കൊപ്പമാണ് താരത്തിന്റെ താമസം.
സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ഇലവങ്കോട് ദേശം,സ്വന്തം മാളവിക, ബെന്‍ ജോണ്‍സന്‍, ശ്യാമം തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ശ്രുതി കൈകാര്യം ചെയ്തു.
Post Your Comments