മലയാളി തനിമയുള്ള നായിക മുഖം എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ട അനു സിത്താര എന്ന നായിക തന്റെ നാടിനെക്കുറിച്ചും ആ നാടിന്‍റെ മാനോഹാരിതയെക്കുറിച്ചും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്. ഏതു രാജ്യത്തേക്ക് പോയാലും നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചെത്താന്‍ കൊതിക്കുന്ന ഒരു മനസ്സ് താന്‍ എപ്പോഴും സൂക്ഷിക്കാറുണ്ടെന്നും കൊറോണക്കാലത്ത് താന്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് യാത്രകള്‍ ആണെന്നും അതില്‍ പ്രധാനം ഗൂഡല്ലൂര്‍ യാത്രകള്‍ ആണെന്നും അനു സിത്താര പറയുന്നു.
“കുടുംബത്തോടൊപ്പം ചെറുതുംവലുതുമായ ഒട്ടനവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. എവിടെ പോയാലും നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചെത്താന്‍ കൊതിക്കുന്ന മനസ്സാണ് എന്റെത്. സിനിമയിലെത്തിയിട്ടും വയനാടിനോടുള്ള അടുപ്പത്തിന് കുറവില്ല. ഇന്നും ഗൂഡല്ലൂരിലെ കര്‍ഷക ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടമാണ്. ആ യാത്രയില്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അവിടുത്തെ വീടുകള്‍ക്കെല്ലാം ഭയങ്കര ഭംഗിയാണ്. ഒഴിവുദിവസങ്ങള്‍ അടുപ്പിച്ചുണ്ടാകുമ്പോഴെല്ലാം അതുവഴിയുള്ള യാത്രകള്‍ക്ക് ഞാന്‍ തിരക്ക് കൂട്ടാറുണ്ട്. കൊറോണക്കാലത്ത് ഏറ്റവുമധികം മിസ് ചെയ്യുന്നതും ഗൂഡല്ലൂര്‍ യാത്രകളാണ്”. അനു സിത്താര പറയുന്നു.
Post Your Comments