ചിരിയും സ്നേഹവും ഇഴചേര്‍ന്നു ഒരുക്കിയ സമ്മര്‍ ഇന്‍ ബത്ലഹേം പുറത്തിറങ്ങിയിട്ട് ഇന്ന് 22 വര്‍ഷം തികയുകയാണ്. പ്രിയ സംവിധായകന് സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും പുതിയ സിനിമയുമായി എത്തുകയാണ്, രഞ്ജിത്താണ് സിബി മലയിലുമായുള്ള പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.
സമ്മര്‍ ഇന്‍ ബത്ലഹേമിലെ ഓര്‍മകള്‍ക്കൊപ്പമാണ് ആസിഫ് അലി നായകനാവുന്ന ചിത്രത്തെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞത്. ”ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി സമ്മര്‍ ഇന്‍ ബത്ലഹേം പുറത്തിറങ്ങി . ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്”.– രഞ്ജിത്ത് കുറിച്ചു.
ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്ബനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്.
Post Your Comments