ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് യുവനടി രാഗിണി ദ്വിവേദി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. യെലഹങ്കയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് പോലീസ് താരത്തെ കസ്റ്റഡിയിലെടുത്തത്. നടിയുടെ നാലു മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തിരുന്നു.
പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടിരുന്നെങ്കിലും, അഭിഭാഷകരെ കണ്ട നടി സമയം നീട്ടി ചോദിക്കുകയായിരുന്നു.അതിനിടയിലാണ് അതിനാടകീയമായി റെയിഡ് നടത്തി കസ്റ്റഡിയില്‍ എടുത്ത്.
ഗിണി ദ്വിവേദി കാണ്ഡഹാര്‍ എന്ന മലയാള സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. നടി സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആണെന്നും സൂചന. താരത്തിനോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജന ഇപ്പോള്‍ ബംഗലൂരുവിലില്ല എന്നാണ് റിപ്പോര്‍്ട്ടുകള്‍.
Post Your Comments