മലയാള സിനിമയുടെ പ്രമുഖ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ ഡോ. അനീഷയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 30ന്. പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റ് ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങില്‍ വിവാഹ ഉടമ്പടി വിളിച്ചു ചൊല്ലിയത് നടന്‍ മോഹൻലാൽ.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ വിഡിയോ പുറത്തിറങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ 50 പേർ മാത്രമാണ് പങ്കെടുത്തത്. മോഹൻലാൽ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.
വരനായ എമിലിന്റെ സഹോദരനും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിട്ടുള്ള നീൽ വിൻസെന്റിന്റെയും കുടുംബത്തിന്റെയും വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഭാര്യ ലിയ സെബാസ്റ്റ്യനും നീലിനൊപ്പം വിദേശത്താണ്. ലോക്ഡൗൺ മൂലം അമേരിക്കയിൽ നിന്നും എത്താന്‍ നീലിനും ഭാര്യ ലിയ സെബാസ്റ്റ്യനും കഴിഞ്ഞിരുന്നില്ല.
Post Your Comments