CinemaGeneralLatest NewsNEWS

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’; ഐശ്വര്യ റായ് ഡബിള്‍ റോളില്‍, നായികമാരായി തൃഷയും മലയാള നടി ഐശ്വര്യ ലക്ഷ്മിയും

ചിത്രത്തിൽ സൂപ്പർതാരം ഐശ്വര്യറായ് ഡബിൾ റോളിൽ

സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം പൊന്നിയിൻ സെൽവൻ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കും . ശ്രീലങ്കയിൽ ആയിരിക്കും ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ വരുന്ന സെപ്റ്റംബർ 20ന് അഭിനേതാക്കളും അണിയറപ്രവർത്തകരും ശ്രീലങ്കയിലേക്ക് പുറപ്പെടും . ചിത്രത്തിൽ സൂപ്പർതാരം ഐശ്വര്യറായ് ഡബിൾ റോളിൽ എത്തും. വിക്രം തൃഷ, മലയാള നടി ഐശ്വര്യ ലക്ഷ്മി, ജയംരവി, പ്രഭു , ജയറാം തുടങ്ങിയ വൻ താര നിരതന്നെയാണ് പൊന്നിയിൽ സെൽവനിൽ അണിനിരക്കുക.

പ്രസിദ്ധമായ ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ശ്രമം.

shortlink

Post Your Comments


Back to top button