
വയസ് 50 ആയി, പക്ഷെ, എന്റെ അൻപതുകൾ പുതിയ മുപ്പതുകളാണ്, ഞാന്‍ തുടങ്ങാന്‍ പോവുന്നേയുള്ളൂ,’- അമ്പതാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ട് നടിയും മോഡലും എഴുത്തുകാരിയുമായ പത്മലക്ഷ്മി കുറിച്ച വാക്കുകളാണിത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. ബിക്കിനി ധരിച്ചുകൊണ്ട് കടല്‍ തീരത്തു നില്ക്കുന്ന ഹോട്ട് ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ ആരാധകർക്കായി പങ്കുവച്ചിരുന്നു.
ബിക്കിനി ചിത്രങ്ങളില്‍ അതിസുന്ദരിയായാണ് പത്മലക്ഷ്മി എത്തിയത്. പിങ്ക് നിറത്തിലുള്ള ബിക്കിനിയും കൂളിങ് ഗ്ലാസും അണിഞ്ഞ് തിരയില്‍ കളിക്കുന്ന ചിത്രങ്ങള്‍ക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നൽകിയത്.
ഒരാൾക്ക് 50ാം വയസിലും ഇത്ര ഹോട്ടായിരിക്കാനാവുമോ എന്നാണ് ആരാധകരുടെ ചോദ്യം. താരത്തിന്റെ പോസ്റ്റിന് താഴെ അമ്പതുകളിലേക്ക് കടക്കുന്ന നിരവധി പേര് തങ്ങളുടെ ചിത്രങ്ങള്‍ കമന്റ് ചെയ്തു. 50 ല്‍ എത്തിയപ്പോള്‍ ആത്മവിശ്വാസം കൂടി എന്നാണ് അവരുടെ കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ വൻ ഹിറ്റായി മാറിയിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ.
Post Your Comments