നടനായി തുടങ്ങി ഇപ്പോള്‍ സംവിധായകനില്‍ എത്തി നില്ക്കുന്ന മുഹമ്മദ് മുസ്തഫയുടെ വളര്‍ച്ചയ്ക്ക് വലിയ ഒരു അദ്ധ്വാനമുണ്ട്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ചെറിയ വേഷങ്ങള്‍ അവിസ്മരണീയമാക്കിയ മുഹമ്മദ് മുസ്തഫ വലിയ അര്‍ത്ഥമുള്ള ഒരു ചെറു ചിത്രം സംവിധായകനെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. കൊറോണയുടെ വ്യാപനം മുസ്തഫയുടെ ചിത്രമായ ‘കപ്പേള’യ്ക്ക് വലിയ രീതിയില്‍ ദോഷം വിതച്ചപ്പോള്‍ വിധിയുടെ പേരില്‍ ആ സങ്കടത്തെ ഉള്‍ക്കൊണ്ടു മുന്നേറാന്‍ തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ ഈ ന്യൂജെന്‍ പ്രതിഭ. സിനിമയില്‍ നിന്ന് മാറി നില്ക്കാന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും പക്ഷേ ദേശീയ അവാര്‍ഡ് ലഭിച്ചു കഴിഞ്ഞു തന്നെ ചെറിയ വേഷങ്ങളിലേക്ക് ആരും പരിഗണിക്കുന്നില്ലെന്നും ദേശീയ അവാര്‍ഡ് കിട്ടിയ നടനെ ചെറിയ വേഷത്തില്‍ നിന്ന് മാറ്റി നിര്‍ത്താം എന്ന തോന്നലാകാം അതിന്റെ കാരണമെന്നും മുഹമ്മദ് മുസ്തഫ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
സിനിമയില്‍ നിന്ന് മാറിനില്ക്കാന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ദേശീയ അവാര്‍ഡ് കിട്ടുന്നതിന് മുന്‍പ് പലരും ചെറിയ കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. അതിനു ശേഷം ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരും വിളിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ചെറിയ അവാര്‍ഡ് കിട്ടിയ നടനെ ചെറിയ വേഷത്തില്‍ അഭിനയിപ്പിക്കണോ എന്ന് തോന്നിയിട്ടുണ്ടാകും. പിന്നെ കപ്പേള എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് വര്‍ഷത്തോളം ഓടിയിട്ടുണ്ട്.അതിനിടയ്ക്ക് അഭിനയിക്കാന്‍ പറ്റിയ സിനിമകളെ ചെയ്തിട്ടുള്ളൂ. മുഹമ്മദ് മുസ്തഫ പറയുന്നു.
Post Your Comments