മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്നു വിമര്‍ശിച്ച ബോളിവുഡ് നടി കങ്കണയ്ക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് താരം. മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് നടിയോട് ആവശ്യപ്പെട്ട ശിവസേന എംപിയെ തിരിച്ചെത്തുന്ന ദിവസമടക്കം അറിയിച്ചാണ് നടിയുടെ വെല്ലുവിളി. ഈ മാസം ഒന്‍പതാം തിയതി (ബുധനാഴ്ച) താന്‍ മുംബൈയിലെത്തുമെന്നും ധൈര്യമുണ്ടെങ്കില്‍ തടയൂ എന്നുമാണ് കങ്കണയുടെ പുതിയ ട്വീറ്റ്.
‘മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നത് കാണുന്നുണ്ട്, അതുകൊണ്ട് വരുന്ന ആഴ്ച, 9 സെപ്തംബര്‍, ഞാന്‍ മുംബൈയിലേക്ക് യാത്രചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂ’, എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Post Your Comments