മോഹൻലാൽ നായകനായെത്തിയ ഒടിയന്’ ശേഷം ‘മിഷന് കൊങ്കണ്‍’ എന്ന സിനിമ പ്രഖ്യാപിച്ച് സംവിധായകന് വി.എ ശ്രീകുമാര്‍. മാപ്പിള ഖലാസികളുടെ കഥയാണ് ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമയാക്കുന്നത്.
ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. താരനിര പിന്നീട് അനൗണ്‍സ് ചെയ്യുമെന്ന് സംവിധായകൻ വ്യക്തമാക്കി.
വൻ ഹിറ്റായി മാറിയ ഒടിയന് ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന നിർവഹിക്കുന്നത്.
മുൻനിര ഹോളിവുഡ് ടെക്നീഷ്യന്മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. രത്നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഡിസംബറില്‍ ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടത്തും.
Post Your Comments