CinemaGeneralLatest NewsNEWS

സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിന് സായി ശ്വേതയെ അപമാനിച്ചെന്ന പരാതി; ശ്രീജിത് പെരുമനക്കെതിരെ കേസെടുത്തു

വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് സായി പറഞ്ഞിരുന്നു

അധ്യാപിക സായി ശ്വേതയെ അപമാനിച്ചു എന്ന പരാതിയിൽ നടപടി . ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.

കോഴിക്കോട് റൂറൽ എസ്പി യോട് വനിതാ കമ്മീഷൻ അധ്യക്ഷ റിപ്പോർട്ട് തേടി . സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരിലായിരുന്നു ഫേസ്ബുക്ക് വഴി അധ്യാപിക കൂടിയായ സായി ശ്വേതക്കെതിരെ തുടർച്ചയായി അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ശ്രീജിത് ചെയ്തിരുന്നത്.

ശ്രീജിത് പെരുമന സോഷ്യൽ മീഡിയയിലൂടെ വ്യക്തഹത്യ നടത്തുകയാണെന്നും കൂടാതെ കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നൽകിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത് . അതിന്റെ ഭാഗമായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒരു ടീച്ചർ എന്ന നിലയിൽ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു . ഈ വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് സായി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button