നേരിട്ട അപമാനങ്ങൾ തുറന്ന് പറഞ്ഞ് സൂപ്പർ നായിക വിദ്യാ ബാലൻ, ബോളിവുഡിൽ കരിയറിന്റെ ഉന്നതിയിലേക്കുള്ള നടി വിദ്യ ബാലന്റെ പ്രയാണം അത്ര എളുപ്പമായിരുന്നില്ല. അതിനെ കുറിച്ച് തുറന്നു പറയുകയാണ് വിദ്യ. തുടക്കത്തിൽ നിരവധി പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും ഇരയായി. അത്തരമൊരു അനുഭവം നടി പങ്കുവച്ചു.
വർഷങ്ങൾക്ക് മുൻപ് ഒരു തമിഴ് നിർമാതാവ് തന്റെ മുഖത്തു നോക്കി പറഞ്ഞതിനെ കുറിച്ച് വിദ്യ പറയുന്നു, “അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ” എന്നായിരുന്നു നിർമാതാവിന്റെ പരാമർശം. “ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി. കണ്ണാടിയിൽ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാൻ ഭംഗിയില്ലെന്നായിരുന്നു ഞാൻ വിശ്വസിച്ചത്, ഒരുപാട് കാലം ആ തോന്നൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
അന്ന് ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ, ഇന്ന് എനിക്ക് സന്തോഷമുണ്ട്. ഞാൻ എങ്ങനെയാണോ ആ രീതിയിൽ എന്നെ ഇഷ്ടപ്പെടാൻ പഠിച്ചിരിക്കുന്നു”വെന്നും താരം പറയുന്നു.
Post Your Comments