CinemaGeneralLatest NewsNEWS

കോവിഡിൽ നിന്നും മുക്തയായി; എയര്‍പോര്‍ട്ടിലെത്തിയ നിക്കി ​ഗൽറാണിയുടെയും നടൻ ആദി പിനിസെട്ടിയുടെയും ചിത്രങ്ങളേറ്റെടുത്ത് ആരാധകർ; ഇരുവരും കടുത്ത പ്രണയത്തിലെന്ന് അഭ്യൂഹം

ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്മദിനാഘോഷത്തിലാണ് നിക്കി എത്തിയത്

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിസെട്ടിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചു. ആദിയുടെ അച്ഛന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ ഈ വാര്‍ത്തകളെ കുറിച്ച് ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല.


എന്നാൽ മാസ്‌ക് ധരിച്ച് എയര്‍പോട്ടിലെത്തിയ നിക്കിയുടെയും ആദിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്മദിനാഘോഷത്തിലാണ് നിക്കി എത്തിയത്. ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങളാണ് അന്ന് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്.

കൂടാതെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 1ന് തനിക്ക് കോവിഡ് ബാധിച്ച വിവരം നിക്കി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 29-ന് താന്‍ കോവിഡ് മുക്തയായെന്ന സന്തോഷവാര്‍ത്തയും നിക്കി ഗല്‍റാണി പങ്കുവെച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും താരം നന്ദി രേഖപ്പെടുത്താനും മറന്നിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button