ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ സിനിമാ മേഖലയിലെ ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് തെളിവുകള്‍ പുറത്തു വന്നിരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി ലഹരി മാഫിയയിലെ ചിലരുമായി നടത്തിയ വാട്സ് ആപ്പ് സന്ദേശം ഒരു മാധ്യമം തെളിവുകളോടെ പുറത്തുവിട്ടു. ഇതിന് പിന്നാലെ ബോളിവുഡ് സിനിമ മേഖലയിലെ പല പ്രമുഖരും ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്തും രംഗത്ത് എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
ഇപ്പോഴിതാ നടന്മാരായ രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, അയാന് മുഖര്‍ജി, വിക്കി കൗശല്‍ എന്നിവരോട് രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ട് കങ്കണ രംഗത്തുവന്നിരിക്കുന്നത്. ഇവര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കങ്കണ പറഞ്ഞു.
“രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, അയാന് മുഖര്‍ജി, വിക്കി കൗശല്‍ എന്നിവരോട് രക്ത പരിശോധന നടത്താനും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന് മറുപടി നല്‍കാനും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അവര്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണങ്ങളുണ്ട്. അവര്‍ ഈ ആരോപണങ്ങള്‍ കളവാണെന്ന് തെളിയിക്കണം. അവര്‍ ക്ലീന്‍ ആണെന്ന തെളിവ് പുറത്ത് വന്നാല്‍ ഈ യുവാക്കള്‍ക്ക് ലക്ഷങ്ങളെ പ്രചോദിപ്പിക്കാനാവും.” കങ്കണ ട്വീറ്റ് ചെയ്തു.
Post Your Comments