സോഷ്യൽ മീഡിയയിൽ ഇടക്ക് കിടിലൻ മേക്കോവറുമായി വന്ന് ഞെട്ടിക്കാറുള്ള താരമാണ് മലയാളികളുടെ പ്രിയതാരം ജയറാം. ‘അല വൈകുണ്ഠപുരമുലൂ’ എന്ന അല്ലു അര്ജുനന് ചിത്രത്തിനായി 13 കിലോയോളം ശരീരഭാരം കുറച്ച ജയറാമിന്റെ ചിത്രങ്ങള്‍ ഇടക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ലോക്ക്ഡൗണ്‍ കാലവും ഫിറ്റ്നസ്സിനും വ്യായാമത്തിനും വേണ്ടി മാറ്റിവയ്ക്കുകയാണ് ജയറാം.
എന്നാൽ താരത്തിന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ മകനും നടനുമായ കാളിദാസ് ആണ് ഇന്‍സ്റ്റഗ്രാമില്‍ അപ്പന്റെ പുതിയ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവച്ചിരിയ്ക്കുന്നത്.
നിങ്ങൾ’നിങ്ങളുടെ ഒഴിവുകഴിവുകളേക്കാള്‍ ശക്തനായിരിക്കുക. ഈ മനുഷ്യന് ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വര്‍ക്ക് ഔട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാല് ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും’ ചിത്രം പങ്കുവച്ചുകൊണ്ട് കാളിദാസ് സോഷ്യൽ മീഡിയയിൽ കുറിയ്ച്ചു.
https://www.instagram.com/p/CEqoQiDHvCb/
https://www.instagram.com/p/CEgtKPAnI_I/
https://www.instagram.com/p/CEit06TnNni/
Post Your Comments