മലയാള സിനിമ നടന്മാര് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
ജനങ്ങളെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമപ്രവര്ത്തകര് നിശബ്ദത പാലിക്കുന്ന വിഷയത്തിലാണ് താരം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം….
രണ്ട് പാവപ്പെട്ട സഖാക്കൾ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ്…അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ MLA, MP സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് അവസാനിപ്പിക്കണം…പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?..
.ആ കൂട്ടത്തിൽ പ്രിയപ്പെട്ട ഗണേശേട്ടൻ മാത്രമേ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ യോഗ്യതയുള്ള ഒരാളായി ഞാൻ കാണുന്നുളളു..
.നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധിപേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്…
എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ …ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവർക്ക് താങ്ങില്ല…
അവരെ നമുക്ക് വെറുതേ വിടാം…അടി കുറിപ്പ് …ഈ ജീവിതം മുഴുവൻ നടൻ മാത്രമായി ജീവിക്കാൻ തീരുമാനിച്ച ഒരാൾ …ഹരീഷ് പേരടി …
Post Your Comments