GeneralHollywoodLatest News

രണ്ട് വയസുകാരി മകള്‍ക്കുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ്; കടന്നു പോയത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ എന്ന് ഡ്വെയ്ന്‍ ജോണ്‍സണ്‍

പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന്

തനിക്കും കുടുംബത്തിനും കോവിഡ് ബാധിച്ചതായും ഇപ്പോള്‍ രോഗമുക്തരായെന്നും വെളിപ്പെടുത്തി ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് തനിക്കും ഭാര്യക്കും രണ്ട് വയസുകാരി മകള്‍ക്കുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ് ബാധിച്ചതിനെക്കുറിച്ചു താരം പങ്കുവച്ചത്.

അടുത്ത കുടുംബ സുഹൃത്തുക്കളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും ഇപ്പോള്‍ രോഗമുക്തരായി ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും ഡ്വെയ്ന്‍ പറഞ്ഞു. ഏറ്റവും വെല്ലുവിളിയും ബുദ്ധിമുട്ടും നിറഞ്ഞ കാലഘട്ടമാണ് കുടുംബത്തിന് സഹിക്കേണ്ടി വന്നതെന്നും മക്കളായ ജാസ്മിന്‍, ടിന എന്നിവര്‍ക്ക് തൊണ്ട വേദന മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായും ഡ്വെയ്ന്‍ വീഡിയോയില്‍ പറഞ്ഞു.

തനിക്കെന്നും പ്രാഥമിക പരിഗണന കുടുംബത്തിന്റെ സുരക്ഷയാണെന്നും അതിനാല്‍ തന്നെ മുമ്ബ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് പറഞ്ഞ ഡ്വെയ്ന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡിനെതിരേ ജാഗരൂകരാകാന്‍ ആരാധകരോട് ആവശ്യപ്പെട്ടു. .

shortlink

Related Articles

Post Your Comments


Back to top button