കന്നഡ താരങ്ങളുടെ ലഹരിമരുന്ന് ഉപയോഗത്തേക്ക് കുറിച്ചു ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഈ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടി രാഗിണിദ്വിവേദിയ്ക്കും സുഹൃത്തിനും ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് നോട്ടീസയച്ചു.
രാഗിണിയ്ക്കൊപ്പം സുഹൃത്തും സര്‍ക്കാര്‍ ജീവനക്കാരനുമായ രവിശങ്കറിനോട് ചാമരാജ്പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. പല പാര്‍ട്ടികളും പങ്കെടുത്തിട്ടുള്ള ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട് എന്നാണ് പോലീസ് പറയുന്നത്.
ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില താരങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ സംവിധായകന് ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പോലീസിനു കൈമാറിയിരുന്നു.
Post Your Comments