GeneralLatest NewsMollywood

17വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച്‌ ദിവ്യ ഉണ്ണി!!

എന്റെ കുഞ്ഞുമകള്‍ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു.

മലയാളത്തിന്റെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയജീവിതത്തില്‍ നിന്നും ഇടവേള എടുത്തെങ്കിലും നൃത്തരംഗത്ത് താരം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള ദിവ്യ ഉണ്ണി 17 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ചത്.

‘ചിലപ്പോള്‍ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓര്‍ത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വര്‍ഷത്തിനുശേഷം എന്റെ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ച ഈ ഓണം എല്ലാഴും വിലപ്പെട്ടതായിരിക്കും. എന്റെ കുഞ്ഞുമകള്‍ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ സ്‌നേഹം,’ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്‌ ദിവ്യ ഉണ്ണി കുറിച്ചു.

https://www.instagram.com/p/CEowsV1pV4_/?utm_source=ig_embed

വര്‍ഷങ്ങളായി അമേരിക്കയിലാണ് ദിവ്യയുടെ താമസം.

shortlink

Related Articles

Post Your Comments


Back to top button