അടുത്തിടെ ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ശാന്തിപുരത്ത് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ബർത്ത്ഡേ സ്പെഷ്യൽ ഹോർഡിങ് ഉയർത്തുന്നതിനിടെ 3 പേർ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ച ആരാധകരുടെ കുടുംബങ്ങൾക്ക് പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
എന്നാൽ അതോടൊപ്പം ഇപ്പോൾ തെലുങ്ക് സൂപ്പർതാരങ്ങളായ അല്ലു അർജുനും രാംചരണും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
സൂപ്പർ താരങ്ങളായ അല്ലു അർജുൻ 2 ലക്ഷവും രാംചരൺ 2.5 ലക്ഷവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments