ഓണ്‍ലൈന്‍ ക്ലാസിലൂടെ വൈറലായ അധ്യാപിക സായി ശ്വേത തന്നെ അഭിഭാഷകന് ശ്രീജിത്ത് പെരുമന അപമാനിച്ചുവെന്ന് ആരോപിച്ചു രംഗതെത്തിയത് വലിയ ചര്‍ച്ച ആകുകയാണ്. എന്നാല്‍ ടീച്ചറെ അപമാനിച്ചിട്ടില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കി. തന്റെ സുഹൃത്ത് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് ക്ഷണിക്കാന്‍ വേണ്ടിയാണ് അധ്യാപികയെ സമീപിച്ചത്.
എന്നാല്‍ സായി ശ്വേതയില്‍ നിന്നും വളരെ അപക്വമായ സമീപനമാണ് ഉണ്ടായതെന്ന് ശ്രീജിത്ത് പറയുന്നു. ഇപ്പോഴിതാ തനിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ടീച്ചർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ശ്രീജിത്ത് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഇസ്ലാമിസ്റ്റ് തീവ്രവാദി അഭിഭാഷകനായി ചിത്രീകരിച്ച ജന്മഭൂമി, പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വ്യാജ വാർത്ത നൽകിയ മലയാളി വാർത്ത തുടങ്ങിയ മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വ ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്
ഹൈക്കോടതിയിയിലെയും, ഡൽഹിയിലെയും ഗുരുക്കന്മാരായ അഭിഭാഷകരോട് സംസാരിച്ചു.
തീവ്രവാദിയാക്കിയും, പീഡനക്കാരനാക്കിയും, സാമൂഹ്യ മാധ്യങ്ങളിലൂടെ നടക്കുന്ന അപവാദ പ്രചാരണങ്ങളും, വർഗീയ പ്രചാരണങ്ങളുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
എനിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ടീച്ചർക്കെതിരെയും അടുത്ത ദിവസം നിയമ നടപടികൾ സ്വീകരിക്കും.
പ്രത്യേകിച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദി അഭിഭാഷകനായി ചിത്രീകരിച്ച ജന്മഭൂമി, പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വ്യാജ വാർത്ത നൽകിയ മലയാളി വാർത്ത തുടങ്ങിയ മാധ്യമങ്ങൾക്കെതിരെ വാർത്ത എന്നിവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
©️അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments