സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് പൃഥിരാജും ഭാര്യ സുപ്രിയയും. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പലപ്പോഴും ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താര കുടുംബത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.
പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലിയും ചേര്‍ന്ന് വാഗമണിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കുന്നുകളില്‍ ചെലവഴിച്ച രണ്ട് മനോഹരമായ ദിവസങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ പൃഥ്വിയുടെയും അല്ലിയുടെയും ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CEmYpfyJ7gQ/?utm_source=ig_embed
Post Your Comments