ജനപ്രിയ പരമ്പര കുടുംബവിളക്കില്‍ വീണ്ടും താരമാറ്റം. സിദ്ധാര്‍ഥ് മേനോന് എന്ന ബിസിനസുക്കാരന്റേയും ഭാര്യ സുമിത്രയുടേയും കുടുംബ ജീവിതത്തിലൂണ്ടാകുന്ന സംഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന പരമ്പരയില്‍ നടി മീര വാസുദേവ് ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. വില്ലത്തി വേദിക എന്ന കഥാപാത്രമായി അമേയ നായര്‍ ആണ് എത്തിയിരുന്നത്. ഈ കഥാപാത്രത്തില്‍ നിന്ന് അമേയ മാറിയിരിക്കുകയാണ്. തിരുവോണം നാളില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഗാ എപ്പിസോഡിലായിരുന്ന പുതിയ വേദിക എത്തിയിരിക്കുന്നത്.
അമേയ നായര്‍ക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നിവയിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് ശരണ്യ .
ഇത് മൂന്നാം തവണയാണ് വേദിക എന്ന കഥാപാത്രം മാറുന്നത്. പരമ്ബര ആരംഭിച്ചപ്പോള്‍ തെന്നിന്ത്യന്‍ താരം ശ്വേത വെങ്ക്ട് ആയിരുന്നു വേദികയായി എത്തിയത്. എന്നാല്‍ 56 എപ്പസോഡില്‍ മാത്രമായിരുന്ന ശ്വേത ഉണ്ടായിരുന്നത്. പിന്നീട് അമേയ ഈ വേഷം ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തിന്റെ പിന്മാറ്റം.
Post Your Comments