ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ബോളിവുഡ് ചിത്രം ഗുഞ്ചന്‍ സക്‌സേനയുടെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. ചിത്രത്തിന്റെ പ്രദര്‍ശനം നേരത്തെ ആരംഭിച്ചതിനാല്‍ ഇപ്പോള്‍ നിരോധനം കൊണ്ടുവരാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും ജസ്റ്റിസ് രാജീവ് ശക്ധര്‍ കേന്ദ്രത്തോട് ചോദിച്ചു. വ്യോമസേനയിലെ സ്ത്രീപുരുഷ വിവേചനത്തെക്കുറിച്ച് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സേനയെ മോശമാക്കി കാണിക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്രത്തിനു വേണ്ടി അഡിഷണല്‍ സോളിസിറ്ററി ജനറല്‍ സഞ്ജയ് ജെയ്ന്‍ വ്യക്തമാക്കി.
സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കോടതിയുടെ ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനോടും നെറ്റ്ഫഌക്‌സിനോടും പ്രതികരണം ആരാഞ്ഞ കോടതി മുന്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ചന്‍ സക്‌സേനയോടും ഈ വിഷയത്തില്‍ ഉള്ള പ്രതികരണം ചോദിച്ചിട്ടുണ്ട്.
ജാന്‍വി കപൂര്‍ നായികയായി എത്തുന്ന ഗുഞ്ചന്‍ സക്‌സേന ഓഗസ്റ്റ് 12 ന് നെറ്റ്ഫഌക്‌സിലൂടെയായിരുന്നു റിലീസ് ചെയ്തത്.
Post Your Comments