കുടുംബത്തില്‍ ഒരു മരണമുണ്ടായതിനാല്‍ വിവാഹം ലളിതമായി മാത്രം; നടന്‍ ദേവ് മോഹന്‍ വിവാഹിതനായി

സോഷ്യല്‍ മീഡിയയിലൂടെ ദേവ് മോഹന്‍ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയിരുന്നു

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടന്‍ ദേവ് മോഹന്‍ വിവാഹിതനായി. ബാംഗളൂരുവില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ദേവ് മോഹന്‍ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയിരുന്നു. ഉടന്‍ വിവാഹിതരാവുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിവാഹവാര്‍ത്തയും എത്തിയത്.

കുടുംബത്തില്‍ ഒരു മരണമുണ്ടായതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് പറഞ്ഞു. ഇരുവീട്ടുകാരുടെയും പൂര്‍ണസമ്മതത്തോടെയും ആശീര്‍വാദത്തോടെയുമായിരുന്നു വിവാഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment