അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ഷണ്മുഖന്. നിരവധി സിനിമകളില്‍ ചെറുവേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഈ നടന് കൊറോണയും ലോക്ഡൌണും സമ്മാനിച്ച പ്രതിസന്ധിയില്‍ തളരാതെ കൈയില്‍ ഭാഗ്യദേവതയുമായി തെരുവില്‍ അലയുകയാണ്.
നാല്പത്തേഴുകാരനായ ഷണ്മുഖന് അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അമ്മ മരിച്ചതോടെ പള്ളുരുത്തിയില്‍ കൂട്ടുകാരനൊപ്പമാണ് താമസം.പള്ളുരുത്തിയില്‍ നിന്നും ലോട്ടറി വില്പനയ്ക്കായി മൂവാറ്റുപുഴയിലെത്തുന്ന ഷണ്മുഖന് രസകരമായ സംഭാഷണത്തിലൂടെ തന്റെ കസ്റ്റമേഴ്സിനെ കയ്യിലെടുക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ലോട്ടറി ടിക്കറ്റ് വിറ്റാല്‍ കിട്ടുന്നുണ്ടെന്നും അതില്‍ ഹാപ്പിയാണെന്നും ഷണ്മുഖന് പറയുന്നു.
ഉയരം കുറവായതിനാല്‍ കുറെ നേരെ നടന്നാല്‍ ഇടയ്ക്കിടക്ക് ദണ്ഡനമസ്കാരം ചെയ്യേണ്ടി വരുമെന്ന പ്രശ്നമേയുള്ളൂവെന്ന് ഷണ്മുഖന് പറയുന്നു. ഉയരം കുറവായതിനാല്‍ കാലുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡില്‍ കമിഴ്ന്നു വീഴുന്നതിനെയാണ് അദ്ദേഹം ദണ്ഡനമസ്കാരം എന്നു പറയുന്നത്. ഇത്തരത്തിലുള്ള വീഴ്ചകള്‍ കാരണം ദേഹത്ത് പല ഭാഗത്തും മുറിവുകളുണ്ട്. എങ്കിലും ഷണ്മുഖന് ഈ ജീവിതത്തില്‍ സന്തോഷവാനാണ്.
Post Your Comments