2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മോഹന്‍ലാല്‍? മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും സജീവമാകുന്നു

ആര്‍.എസ്.എസ് നേതൃത്വമാണ് താരത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നു. താരത്തെ ഇത്തവണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തും മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം മോഹന്‍ലാലിന് മേലുണ്ട്. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇതിനായി ഇടപെട്ടേക്കുമെന്നും സൂചനകളുണ്ട്. ആര്‍.എസ്.എസ് നേതൃത്വമാണ് താരത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്വന്തം നിയോജക മണ്ഡലമായ നേമത്ത് മത്സരിക്കാന്‍ സാധ്യതയെന്നു ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാലിന്റെ കുടുംബ വീട് സ്ഥിതിചെയ്യുന്ന മുടവന്‍മുകള്‍ നേമം നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്.

മോഹന്‍ലാലിന് പുറമെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെയും സുരേഷ് ഗോപിയെയും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.

Share
Leave a Comment