കൊറോണ വൈറസ് ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായ വിവരം ഓഗസ്റ്റ് 12നാണ് എസ് എസ് രാജമൗലി അറിയിച്ചത്. രണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെന്നും ഇനി പ്ലാസ്‍മ തെറാപ്പിക്കുവേണ്ട ആന്‍റിബോഡി നല്‍കാനാവുമോ എന്ന കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, തനിക്ക് അതിന് സാധിച്ചില്ലെന്ന നിരാശ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ആന്‍റിബോഡി പരിശോധന നടത്തിയെന്നും ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) അളവ് തനിക്ക് ആവശ്യത്തിന് ഇല്ലാതിരുന്നതിനാന്‍ ആന്‍റിബോഡി നല്‍കാനായില്ലെന്നുമുള്ള വിവരം രാജമൗലി പങ്കുവച്ചു. ആന്‍റിബോഡി നല്‍കാന്‍ ഐജിജി അളവ് 15ന് മുകളില്‍ ആയിരിക്കണമെന്നും തനിക്കു നടത്തിയ പരിശോധനയില്‍ 8.62 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും രാജമൌലി ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് മുക്തരായ എല്ലാവരോടും ആന്‍റിബോഡി പരിശോധനയ്ക്കായി മുന്നോട്ടുവരാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
Post Your Comments