
മലയാളത്തിന്റെ പ്രിയ ഗായിക ലതാ മങ്കേഷ്കർ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയം അടച്ചു. കെട്ടിടത്തിൽ ഏതാനുംപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നുള്ള സുരക്ഷ ഭാഗമായാണ് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഫ്ളാറ്റ് സമുച്ചയം അടച്ചത്.
സൗത്ത് മുംബൈയിലെ പെഡ്ഡെർ റോഡിലുള്ള പ്രഭുകുഞ്ജ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ലതയും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ കെട്ടിടം അടയ്ക്കുന്നതായി ബി.എം.സി. അധികൃതർ ഫോണിൽ അറിയിച്ചതായി ലതാ മങ്കേഷ്കറുടെ കുടുംബം വ്യക്തമാക്കി. അതേസമയം, ലതാ മങ്കേഷ്കറും കുടുംബവും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു.
Post Your Comments