വീട് വിട്ടു കലാമണ്ഡലത്തിലേക്ക് പഠിക്കാന്‍ പോയ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി അനു സിത്താര. വീട്ടുകാരെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ കലാമണ്ഡലത്തില്‍ ഒളിച്ചോട്ടം നടത്തിയ തന്റെ വീര സാഹസികതയെക്കുറിച്ചാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനു സിത്താരയുടെ തുറന്നു പറച്ചില്‍.
“കുട്ടിക്കാലത്ത് മനസിലേറ്റവും സങ്കടം നിറച്ച കാര്യമാണ് പഠനത്തിനായി കലാമണ്ഡലത്തിലേക്ക് പോകേണ്ടി വന്നത്. വീട് വിട്ടു അതുവരെ മാറി നില്‍ക്കാത്ത എനിക്ക് എത്ര ശ്രമിച്ചിട്ടും അവിടെ ഒത്തു പോകാനായില്ല. മമ്മിയും മാനുവുമെല്ലാം ഒരുപാട് ദൂരെയാണ് എന്നൊരു ഫീല്‍. ഏഴാം ക്ലാസ് വരെ അമ്മയില്‍ നിന്ന് ചോറുരുട്ടി വാങ്ങി കഴിച്ച കുട്ടിക്ക് പെട്ടന്നൊരു ദിവസം സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പാകത്തില്‍ മാറുക എന്നത് പ്രയാസമായിരുന്നു. പത്താം ക്ലാസിലെ അവധിക്കാലം കഴിഞ്ഞു എത്തിയപ്പോഴും ഒറ്റപ്പെടല്‍ താങ്ങാന്‍ പറ്റുന്നതിലും അപ്പുറത്തായി. വീടും വീട്ടുകാരെയും വിട്ടു കഴിയാന്‍ പറ്റില്ലെന്ന് മനസ്സ് ഉറപ്പിച്ചു. ആരോടും പറയാതെ കലാമണ്ഡലത്തില്‍ നിന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചു. പിറന്നാളാണ് അമ്പലത്തില്‍ പോകണമെന്ന് കള്ളം പറഞ്ഞു ഹോസ്റ്റലില്‍ നിന്നിറങ്ങി. നേരെ കോഴിക്കോട്ടേക്ക് ട്രെയിന്‍. അവിടെ നിന്ന് വയനാട്ടിലേക്ക് ബസ്സില്‍. വീട്ടുകാര്‍ പേടിക്കുമെന്നൊന്നും ചിന്തിച്ചില്ല. എങ്ങനെയെങ്കിലും പെട്ടെന്ന് എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം”. അനു സിത്താര പറയുന്നു.
Post Your Comments