സൂഫിയും സുജാതയും’ എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ദേവ് മോഹന്‍. തന്റെ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് താരം. പ്രണയത്തെക്കുറിച്ച് ദേവ് ഫേസ്ബുക്കിലെഴുതിയിരിക്കുന്ന കുറിപ്പ് വൈറല്‍ .
പോസ്റ്റ്
നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്. നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്. എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍..
എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്ക്കാന് എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍..
പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്. ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്നേഹവും കരുതലും.’
Post Your Comments