ആ മമ്മൂട്ടി ചിത്രവുമായി യാതൊരു ബന്ധവുമില്ല; ഷാഫി

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജി സേതുനാഥാണ്.

ട്രോളന്മാര്‍ ഏറ്റെടുത്ത ഹിറ്റ്‌ കഥാപാത്രമാണ് ദശമൂലം രാമു. മമ്മൂട്ടി ചിത്രമായ ചട്ടമ്ബിനാടിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രശസ്തമായ കഥാപാത്രമായിരുന്നു ദശമൂലം രാമു. ഈ കഥാപാത്രത്തെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച്‌ മനസ്സുതുറന്നിരിക്കുകയാണ് ഷാഫി.

” കഥാപാത്രത്തിന് കിട്ടിയ ജനപ്രീതിയാണ് ഇങ്ങനെയൊരു സിനിമ നിര്‍മിയ്ക്കാന്‍ പ്രേരണയായത്. എന്നാല്‍ ചട്ടമ്ബി നാട് എന്ന സിനിമയുമായി ദശമൂലം രാമുവിന് യാതൊരു ബന്ധവുമില്ല. മറ്റൊരു ഗ്രാമത്തില്‍ രാമു എത്തിച്ചേര്‍ന്നതിന് ശേഷമുള്ള കഥയാണ് സിനിമയില്‍ പറയുന്നത്. കോവിഡ് കാലത്തിന് മുന്‍പേ തന്നെ സിനിമയെ സംബന്ധിച്ച ജോലികള്‍ ആരംഭിച്ചിരുന്നു. ഇനി പുനരാരംഭിക്കണമെങ്കില്‍ ഈ സാഹചര്യം വിട്ടുമാറേണ്ടതുണ്ട്.” നിര്‍മാതാവ് കൂടെയായ ഷാഫി പറയുന്നു.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജി സേതുനാഥാണ്. ചട്ടബിനാടിന് വേണ്ടി തിരക്കഥ എഴുതിയ ബെന്നി പി നായരമ്ബലം തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്.

Share
Leave a Comment