GeneralLatest NewsMollywood

കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച് എന്നാണ് അന്ന് ചിലർ ചോദിച്ചത്; മോഹന്‍ലാല്‍

രയ്ക്കാരുട തലപ്പാവില്‍ കാണുന്ന ചിഹ്നം ഗണപതിയുടേതല്ല, ആനയാണ്.

മലയാളത്തിന്റെ പ്രിയതാരമാണ് മോഹന്‍ലാല്‍. സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞാലിമരയ്ക്കാര്‍ ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ഈ ചിത്രത്തിലെ ലുക്ക് പുറത്ത് വന്നതിനു പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ താരമിപ്പോള്‍ പ്രതികരിക്കുകയാണ്.

”കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ച്‌ മാത്രമല്ല , മുന്‍പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഒപ്പം’ എന്ന സിനിമയുടെ പോസ്റ്റര്‍ പുത്തു വന്നപ്പോഴും ഇതുപോലെയുള്ള സമാനമായ ചില കമന്റുകള്‍ പുറത്തു വന്നിരുന്നു. കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച്‌ എന്നാണ് അന്ന് ചിലര്‍ ചോദിച്ചത്. എന്നാല്‍ സിനിമ പുറത്തു വന്നതോടെ അന്ന് ചോദിച്ച ചോദ്യം അപ്രസക്തമാകുകയായിരുന്നു”- മോഹന്‍ലാല്‍ പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മരയ്ക്കാറിനെതിരെ ഉയര്‍ന്ന് വന്ന വിമര്‍ശനത്തെ കുറിച്ച്‌ പ്രിയദര്‍ശന്റെ മറുപടിയിങ്ങനെ… ”മരയ്ക്കാരുട തലപ്പാവില്‍ കാണുന്ന ചിഹ്നം ഗണപതിയുടേതല്ല, ആനയാണ്. സാബു സിറിലിന്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആര്‍ക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെനിന്നും യഥാര്‍ഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ…, അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേര്‍ന്ന കേരളസര്‍ക്കാര്‍ മുദ്ര ശ്രദ്ധയില്‍പ്പെട്ടത്.

അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയില്‍, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി. സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു.. പടത്തലവന്‍ കുഞ്ഞാലിമരക്കാര്‍ക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടെതാകാം എന്ന തീരുമാനത്തിലെത്തി. ലാല്‍ സൂചിപ്പിച്ചപോലെ ചില യുക്തികളും അതിലേറെ ഭാവനയുമെല്ലാം ചേര്‍ന്നാണ് കഥ പറയുന്നത്”-പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button