ഉത്രാട ദിനത്തില്‍ ഓണസദ്യയുണ്ട വിശേഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ജീത്തു ജോസഫ്. . ഇലയടക്കം ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ റെഡിമെയ്ഡ് സദ്യയല്ല, മക്കളും കസിന്‍സും ചേര്‍ന്നൊരുക്കിയ ഗംഭീര സദ്യയാണെന്നും ഇത്തവണത്തെ ഓണ സദ്യയ്ക്ക് രുചി കൂടുമെന്നും ജീത്തു സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
“ഞങ്ങള്‍ മാതാപിതാക്കളോട് മക്കള്‍ക്കുള്ള കരുതലിന്റെ ഓണം (ഓണ്‍ലൈന്‍ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു). മക്കളും അവരുടെ കസിന്‍സും (എന്റെ ചേട്ടന്മാരുടെ മക്കള്‍) ചേര്‍ന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്. അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും. മൊബൈലില്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇലയടക്കം വീട്ടില്‍ കൊണ്ടു വരുന്ന കാലത്ത് പിള്ളേര്‍ കാളനും ഓലനുമൊക്കെ ഉണ്ടാക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷം. എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍. ഓണം വീട്ടില്‍ തന്നെ ആഘോഷിക്കുക. ഈ ഓണം കരുതലോണം” എന്നാണ് സംവിധായകന്റെ കുറിപ്പ്.
മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് ദൃശ്യം 2. സെപ്റ്റംബര്‍ 14-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
https://www.facebook.com/JeethuJosephOnline/posts/958180471325518
Post Your Comments