
കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ സിനിമ ചിത്രീകരണം നിര്‍ത്തി വച്ചതോടെ താരങ്ങള്‍ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. ഈ ലോക്ക്ഡൗണില്‍ മണ്ണിലേക്ക് ഇറങ്ങിയ താരങ്ങള്‍ നിരവധിയാണ്. കൃഷിയില്‍ വന്‍ വിജയം നേടിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന് ജയറാമും. ഇത്തവണ സ്വന്തം തോട്ടത്തില്‍ നിന്നു വിളവെടുത്ത പച്ചക്കറിയിലാണ് താരത്തിന്റെ ഓണസദ്യ. കൂടാതെ അടുത്ത വീട്ടുകാര്‍ക്ക് കൊടുക്കാനുള്ള പച്ചക്കറിയുമുണ്ടെന്നാണ് താരം പറയുന്നത്.
മകനും നടനുമായ കാളിദാസുമായി ചേര്‍ന്നാണ് താരത്തിന്റെ പച്ചക്കറികൃഷി. തുടക്കത്തില്‍ ഭാര്യ പാര്‍വതി എതിര്‍പ്പുമായി എത്തിയിരുന്നു എന്നാണ് താരം പറയുന്നത്. പാര്‍വതിയുടെ ചെടികളാല് നിറഞ്ഞു നില്‍ക്കുകയായിരുന്നു വീട്. അത് കളഞ്ഞ് പച്ചക്കറി നടാനുള്ള തീരുമാനത്തെ പാര്‍വതി എതിര്‍ത്തിരുന്നുവെന്നു ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തില്‍ ജയറാം പറയുന്നു.
“മകനാണ് എന്നോട് ചെന്നൈയിലെ വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം ആദ്യം പറയുന്നത്. സ്ഥലം കുറവായിരുന്നു. ഉള്ളസ്ഥലത്ത് ഭാര്യയുടെ പൂന്തോട്ടമായിരുന്നു. അത് കളഞ്ഞിട്ട് പച്ചക്കറി ചെയ്ത് നോക്കിയാലോ എന്ന് ആലോചിച്ചു. ഭാര്യ ആദ്യം സമ്മതിച്ചില്ല. പൂച്ചെടികളില്‍ തൊട്ടാല്‍ കൈവെട്ടുമെന്ന് പറഞ്ഞു. ഒരുപാട് ചെടികളൊക്കെ പറിച്ചുകളയേണ്ടിവന്നു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട്. മെയ് പകുതി മുതല്‍ കൃഷിപ്പണി തുടങ്ങി. നടാവുന്നത്രയും നട്ടു. അതെല്ലാം വിജയം കണ്ടു. ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി.” ജയറാം പങ്കുവച്ചു.
Post Your Comments