GeneralLatest NewsMollywood

ഞങ്ങളുടെ കിടപ്പുമുറിയില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു; ഫഹദ് ഫാസില്‍

കിടപ്പുമുറി ഒഴികെയുള്ള എന്റെ കെട്ടിടത്തിന്റെ എല്ലാ കോണിലും ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയതാരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയയും. ഈ ലോക് ഡൌണില്‍ പൂര്‍ണമായും ഒരു ബില്‍ഡിങ്ങില്‍ തന്നെ ഷൂട്ട് ചെയ്ത സീ യു സൂണ്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലായിരുന്നു ഫഹദ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും ഹഫദ് ഫാസിലും ഒന്നിക്കുന്ന ഈ ചിത്രം ഓണനാളില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണ്. സീ യു സൂണിന്റെ നിര്‍മാതാക്കള്‍ ഫഹദും നസ്രിയയും തന്നെയാണ്. സിനിമയിലും ജീവിതത്തിലും തന്റെ കരുത്ത് ജീവിത പങ്കാളിയായ നസ്രിയയാണെന്നും ഫഹദ് പറയുന്നു.

“ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പിന്നിലെ ശക്തി അവളാണ്. വീട്ടില്‍ നിന്നുള്ള പിന്തുണയില്ലെങ്കില്‍, എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പുറത്തുപോയി ഓരോന്നും ചെയ്യാനുള്ള പ്രേരണ അവള്‍ എനിക്ക് നല്‍കി. മറ്റേയാള്‍ എന്താണ് ചെയ്യുന്നതെന്ന് നിരന്തരം പരിശോധിക്കുന്നില്ല, എന്നാല്‍ ഞങ്ങള്‍ ഒരുമിച്ചാണ്. എന്നെക്കാള്‍ കൂടുതല്‍ മഹേഷുമായി സംവദിക്കുന്നത് അവളാണ്. ഞങ്ങള്‍ കുമ്ബളങ്ങി നൈറ്റ്സ് നിര്‍മ്മിക്കുമ്ബോഴും അവളായിരുന്നു ടീമിനോട് കൂടുതല്‍ സംസാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ കിടപ്പുമുറിയില്‍ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അതുമാത്രമേ അവള്‍ പറഞ്ഞിട്ടുള്ളൂ. കിടപ്പുമുറി ഒഴികെയുള്ള എന്റെ കെട്ടിടത്തിന്റെ എല്ലാ കോണിലും ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.” ഫഹദ് ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സീ യു സൂണ്‍ എന്ന ചിത്രം സാധ്യമായതിനെക്കുറിച്ച് ഫഹദ് അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ.. “എന്റെ ബില്‍ഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച്‌ ഞാന്‍ സംസാരിച്ചുതുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്തു തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളില്‍ അത് പൂര്‍ത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങള്‍ സഹകരിച്ചു. ലോക്ക്ഡൗണ്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കില്‍, ഇതേ രീതിയില്‍ തന്നെ ചെയ്യുമായിരുന്നു. പക്ഷെ ഈ സിനിമയുണ്ടാകാന്‍ കാരണം ലോക്ക്ഡൗണ്‍ ആണ്. അല്ലാത്തപക്ഷം, നമ്മളാരും ഇത്രയും കാലം വീട്ടില്‍ താമസിക്കുമായിരുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ സ്ക്രിപ്റ്റ് തന്നു, മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു, ഒരേ ബില്‍ഡിങ്ങില്‍ താമസിച്ചു, വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടി. ഒരു ജോലിചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.”

കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച്‌ പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’.

shortlink

Related Articles

Post Your Comments


Back to top button