വിവാഹത്തിന് മുന്‍പേ ഒരിക്കലും തനിക്ക് ഓണം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറയുകയാണ് എഴുപതുകളില്‍ തിളങ്ങി നിന്ന പഴയകാല നടി വിധുബാല. സിനിമയുടെ ചിത്രീകരണ തിരക്കും അച്ഛന്റെ മാജിക് ഷോയുടെ തിരക്കും കാരണം അവിവാഹിതയായ സമയത്ത് തനിക്ക് ഒരിക്കലും ഓണം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറയുകയാണ് നടി വിധുബാല.
“ഞാന്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. അതിന് മുന്‍പ് ഒന്നുകില്‍ ഷൂട്ടിംഗ് ഉണ്ടാകും.അല്ലെങ്കില്‍ അച്ഛന്റെ മാജിക് ഷോ ഉണ്ടാകും. അച്ഛന്‍ മജീഷ്യന്‍ ഭാഗ്യനാഥിന് ഓണക്കാലത്ത് കേരളത്തിലും തമിഴ് നാട്ടിലും ധാരാളം പ്രോഗ്രാമുകള്‍ കിട്ടിയിരുന്നു. കുട്ടിക്കാലം മുതലേ ഞാന്‍ ട്രൂപ്പിന്റെ ഭാഗമാണ്. അതിനിടയില്‍ വലിയ ഓണാഘോഷം ഒന്നുമുണ്ടായിരുന്നില്ല. ലൊക്കേഷനിലാണെങ്കിലും ഷൂട്ടിംഗിനിടയിലാണ് ഓണാഘോഷം. എല്ലാവരും ഒന്നിച്ചിരുന്നു സദ്യയൊക്കെ കഴിക്കും. അതൊരു കൂട്ടായ്മയുടെ സന്തോഷം പകരുന്ന അനുഭവമായിരുന്നു. വിവാഹം കഴിഞ്ഞതോടെ തിരക്കുകള്‍ കുറഞ്ഞു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. അപ്പോള്‍ ഓണക്കാലവും ഗംഭീരമായി. ഈ വര്‍ഷം പക്ഷേ എങ്ങനെയാണെന്ന് അറിയില്ല. ഓണം കൊറോണ കൊണ്ട് പോയി. ലോകം മൊത്തം മനുഷ്യര്‍ ദുരിതത്തിലാണ്. അങ്ങനെ ഈ ഓണം വലിയ പ്രാര്‍ത്ഥനയും പ്രതീക്ഷയുമായി മാറുകയാണ്”. വിധു ബാല പങ്കുവയ്ക്കുന്നു
കടപ്പാട് : വനിത മാഗസിന്‍
Post Your Comments