ഓണത്തിന്റെ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് പറയുമ്പോള്‍ ഈ വര്‍ഷത്തെ ഓണമേത്തുമ്പോള് തനിക്ക് ഉണ്ടായ വലിയ ഒരു വേദനയെക്കുറിച്ച് പറയുകയാണ് നടി മേനക.
“കേരളത്തില്‍ വന്ന ശേഷമാണ് ഓണം എന്തെന്ന് മനസിലാക്കിയത്. ഞാന്‍ അഭിനയിച്ച പൊന്നും പൂവും എന്ന സിനിമയിലെ ‘തിരുവുള്ളക്കാവില്‍’ എന്ന പാട്ട് രംഗത്ത് ഊഞ്ഞാലും തിരുവാതിരക്കളിയുമൊക്കെയായി ഓണ കാഴ്ചകള്‍ ഒരുക്കിയിരുന്നു. അന്ന് സംവിധായകന് വിന്‍സന്റ് മാസ്റ്ററോട് ചോദിച്ച് ഓണത്തെക്കുറിച്ച് വിശദമായി പഠിച്ചു. വിവാഹ ശേഷം ജീവിതത്തില്‍ ഓണാഘോഷം പതിവായി. മറക്കാനാവാത്ത ഒരു സമ്മാനം വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കിട്ടിയതാണ്. ഓഗസ്റ്റ് 27 ഓണക്കാലത്തായിരുന്നു ഞങ്ങളുടെ വിവാഹം. അത് കഴിഞ്ഞു ഞാനും സുരേഷട്ടനും കൂടി എംജി രാധാകൃഷ്ണന് ചേട്ടന്റെ വീട്ടില്‍ വിരുന്നിനു പോയി. സംസാരിച്ചിരുന്നപ്പോള്‍ ചേട്ടന് ഭാര്യ പത്മജ ചേച്ചിയോട് പറഞ്ഞു. ‘എടീ കല്യാണം കഴിഞ്ഞു ഇവര്‍ ആദ്യമായി വീട്ടില്‍ വന്നതല്ലേ എന്തെങ്കിലും സമ്മാനം കൊടുക്കണം. നീ കയ്യില്‍ കിടക്കുന്ന മോതിരം ഊരി കൊടുക്ക്’ ഉടന്‍ തന്നെ ആ ആനവാല് മോതിരം ചേച്ചി എന്റെ കയ്യില്‍ ഇട്ടുതന്നു. ഇപ്പോഴും ഞാനതൊരു നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് ആ സമ്മാനം. ഈ ഓണത്തിന് ചേച്ചി ഒപ്പമില്ല എന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയും”.
(വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments