CinemaGeneralNEWS

വെറും നാല് ദിവസം മാത്രമാണ് സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്: ഹിറ്റാകുമെന്ന് ഉറപ്പുണ്ടായിരുന്ന സിനിമയെക്കുറിച്ച് പ്രമുഖ താരം

അങ്ങനെയിരിക്കെയാണ് അദ്ദേഹം നാടകക്കാരെ വച്ച് പാലേരി മാണിക്യം എന്ന സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞത്

മലയാളത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി തുടങ്ങി ഇപ്പോള്‍ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മുഹമ്മദ് മുസ്തഫ. താന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കപ്പേള’ എന്ന സിനിമയുടെ ദുര്‍വിധിയെക്കുറിച്ചും സിനിമയിലേക്ക് ആദ്യമായി വന്ന അനുഭവത്തെക്കുറിച്ചും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് നടനും സംവിധയകനുമായ മുഹമ്മദ് മുസ്തഫ.

“തിരക്കഥ എന്ന സിനിമ നടക്കുമ്പോള്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ പോയി കണ്ടിരുന്നു. പക്ഷേ അതില്‍ അവസരം കിട്ടിയില്ല. നിരാശയുണ്ടായെങ്കിലും പ്രതീക്ഷ കൈവിട്ടില്ല. അങ്ങനെയിരിക്കെയാണ് അദ്ദേഹം നാടകക്കാരെ വച്ച് പാലേരി മാണിക്യം എന്ന സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞത്. വീണ്ടും അദ്ദേഹത്തെ സമീപിച്ചു. അതില്‍ ഒരു വേഷം കിട്ടി. അതിനു മുന്‍പ് ഡോക്ടര്‍ പേഷ്യന്റ് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്നു.  ഒടുവില്‍ ഇറങ്ങിയ ‘കപ്പേള’ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് ഹോംവര്‍ക്ക് ചെയ്തിരുന്നു. തിയേറ്ററില്‍ ഹിറ്റാകുമെന്നും പ്രതീക്ഷിച്ചു. അതിനു വേണ്ട എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിരുന്നു. പക്ഷേ നാലോ അഞ്ചോ ദിവസം മാത്രമാണ് സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ഒരുപാട് പ്രതീക്ഷയോടെ സംവിധാനം ചെയ്ത ആദ്യ സിനിമയില്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. സ്വാഭാവികമായും നിരാശ തോന്നി.

shortlink

Related Articles

Post Your Comments


Back to top button