സിനിമാ മേഖലയിലെ ലഹരി മാഫിയയെ കുറിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഒരു ‘സ്വഭാവ നടന്’ തന്നെ ലഹരിക്കടിമയാക്കി എന്ന് കങ്കണയുടെ വെളിപ്പെടുത്തല്‍. സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്ന കാലത്ത് സ്വയം പ്രഖ്യാപിത മാര്‍ഗദര്‍ശിയായി രംഗത്തെത്തിയ ഈ നടന് പിന്നീട് ‘സ്വയം പ്രഖ്യാപിത ഭര്‍ത്താവായി’ മാറുകയായിരുന്നുവെന്നും കങ്കണ.
പതിനാറാം വയസില്‍ മണാലിയില്‍ നിന്നും ചണ്ഡിഗഡില്‍ എത്തിയ കങ്കണ ഒരു മത്സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തി ബന്ധുവായ ഒരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന കങ്കണയ്ക്ക് ബോളിവുഡില്‍ അവസരം തരപ്പെടുത്താമെന്ന വാഗ്ദാനം നല്കി കൂടെകൂടിയ ഈ നടന് തന്നെ പല പാര്‍ട്ടികളിലും കൊണ്ടുപോയി ലഹരിമരുന്ന് നല്കി തുടങ്ങിയെന്നു താരം പറയുന്നു. ”ഇതിനുപിന്നാലെ കൂടുതല്‍ നിയന്ത്രണം ഏറ്റെടുത്ത ഇയാള്‍ പിന്നീട് തന്റെ ഭര്‍ത്താവിനെ പോലെ പെരുമാറാന്‍ തുടങ്ങി. എതിര്‍ത്തപ്പോഴെല്ലാം ചെരുപ്പ് ഊരി അടിച്ചിട്ടുണ്ടെന്നും” കങ്കണ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
ഗ്യാങ്സ്റ്റര്‍ എന്ന ആദ്യ സിനിമയടക്കം ഹിറ്റായതോടെ താന്‍ പ്രശസ്തയാകുന്നത് ഇഷ്ടപ്പെടാത്ത നടന് ലഹരി മരുന്ന് ഇഞ്ചക്ഷനുകള്‍ നല്കാന് ആരംഭിച്ചു. പലപ്പോഴും ഷൂട്ടിങ്ങിനു പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതേക്കുറിച്ച് സംവിധായകന് അനുരാഗ് ബസുവിനോടു പറഞ്ഞിരുന്നു. പീഡനം ഭയന്ന് പല രാത്രികളിലും ബസുവിന്റെ ഓഫിസിലാണു താമസിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി.
Post Your Comments