ഇനി ഇന്‍കംടാക്സ്കാര്‍ അന്വേഷിച്ചു വരുമോ: മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയ അംബിക വെളിപ്പെടുത്തുന്നു

'രാജാവിന്റെ മകന്‍' എന്ന സിനിമയിലാണ് മോഹന്‍ലാലിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം അംബിക വാങ്ങിയത്

നായകനേക്കാള്‍ നായികയ്ക്ക് പ്രതിഫലം ലഭിക്കുക എന്നത് സിനിമാ ലോകത്ത് നടക്കാത്ത കാര്യമാണ്. നയന്‍‌താര മാത്രമാണ് ഇപ്പോഴുള്ളതില്‍ ഒപ്പം അഭിനയിക്കുന്ന നായകനേക്കാള്‍ പ്രതിഫലം കൈപറ്റുന്നത്, എന്നിരുന്നാലും തമിഴിലെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തിന്റെ അടുത്തെത്താന്‍ നയന്‍സിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ റെക്കോര്‍ഡ്‌ ബ്രേക്ക് ചെയ്ത ഒരു താരമുണ്ട്. മോഹന്‍ലാല്‍ നായകനായ സിനിമയിലായിരുന്നു അന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അംബിക ഉയര്‍ന്ന പ്രതിഫലം വാങ്ങിയത്. മോഹന്‍ലാല്‍ സൂപ്പര്‍ താരമായിട്ടും മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലത്തേക്കാള്‍ അംബിക കൈ പറ്റിയിരുന്നതായി അന്നത്തെ പല സിനിമാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്നത്തെ കാലത്ത് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു സൂപ്പര്‍ താരത്തിനെ ബ്രേക്ക് ചെയ്തു കൊണ്ട് ഒരു നായിക പ്രതിഫലത്തിന്റെ കാര്യത്തില്‍ മുകളില്‍ പോകുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലാണ് മോഹന്‍ലാലിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം അംബിക വാങ്ങിയത്, അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ്‌ അംബിക നല്‍കിയത്. ‘ഇനി ഇന്‍കംടാക്സ്കാര്‍ അന്വേഷിച്ചു വരുമോ’ എന്നായിരുന്നു മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം കൈപറ്റിയോ എന്ന ചോദ്യത്തിനുള്ള അംബികയുടെ മറുപടി

Share
Leave a Comment