ചില നടിമാര്‍ക്ക് ചില വേഷങ്ങള്‍ ലഭിക്കുന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. സേതു മാധവന്‍ സംവിധാനം ചെയ്തു സൂപ്പര്‍ ഹിറ്റാക്കിയ ‘ഓപ്പോള്‍’ എന്ന സിനിമ തന്നിലേക്ക് വന്നിട്ടും അത് നിരസിച്ചതിന്റെ അനുഭവം പങ്കിടുകയാണ് നടി മേനക. പിന്നീട് ആ വേഷം സ്വീകരിക്കാന്‍ കാരണക്കാരനായ മറ്റൊരു വലിയ സംവിധായകനെക്കുറിച്ചും മേനക മനസ്സ് തുറക്കുന്നു.
1981-ല്‍ പുറത്തിറങ്ങിയ ‘ഓപ്പോള്‍’ എന്ന സിനിമയുടെ ടൈറ്റില്‍ കഥാപാത്രമായിട്ടാണ് മേനക അഭിനയിച്ചത്. അന്നത്തെ കാലത്ത് നായകന്മാരുടെ ആധിപത്യം നിലനിന്നിരുന്ന മലയാള സിനിമയില്‍ വളരെ അപൂര്‍വമായിരുന്നു ഇത്തരം സ്ത്രീ പ്രാധാന്യമുള്ള വേഷം. എംടിയുടെ ചെറുകഥയില്‍ നിന്ന് കടമെടുത്ത ചിത്രം കെഎസ് സേതുമാധവന്‍ തന്നെയാണ് സംവിധാനം ചെയ്തത്. എംടി തന്നെയായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
‘ഓപ്പോള്‍’ എന്ന സിനിമയെക്കുറിച്ച് മേനക
‘സേതുമാധവന്‍ സാര്‍ ഓപ്പോളിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ സമ്മതിച്ചില്ല. അദ്ദേഹം തിരികെ പോകുമ്പോഴാണ് തമിഴ് സംവിധായകന്‍ അഴകപ്പന്‍ സാര്‍ വീട്ടിലേക്ക് വന്നത്. കാര്യം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘മണ്ടിപ്പെണ്ണെ അത് എത്ര പെരിയ സംവിധായകന്‍ എന്ന് നിനക്ക് തെരിയുമോ അദ്ദേഹത്തിന്റെ സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ എത്രപേരാണ് കാത്തുനില്‍ക്കുന്നതെന്നോ, ഇപ്പോള്‍ തന്നെ പോയി അഭിനയിക്കാം എന്ന് സമ്മതിക്കണം’. അങ്ങനെ ഞാനും അച്ഛനും കൂടി അദ്ദേഹത്തെ എവിഎം സ്റ്റുഡിയോയില്‍ ചെന്ന് സമ്മതം അറിയിക്കുകയായിരുന്നു’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറയുന്നു.
Post Your Comments