മലയാളത്തിന്റെ പ്രിയ നിര്‍മ്മാതാവും നടനുമായ സുരേഷ്കുമാറും നടി മേനകയും 33 -ആം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. മകൾ കീർത്തി സുരേഷ് ആണ് വിവാഹവാർഷികാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കീര്ത്തിയെകൂടാതെ മകള്‍ രേവതിയും കുടുംബവും ആഘോഷങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു.
കോവിഡ് സാഹചര്യത്തിൽ സിനിമാ ഷൂട്ടിങ് നിർത്തിവച്ചിരിക്കുന്നതുകൊണ്ട് രേവതിയും ഭര്‍ത്താവ് നിധിനും തിരുവനന്തപുരത്തെ വീട്ടിൽ തന്നെയുണ്ട്.
എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി മേനക 1987ൽ സുരേഷുമായുള്ള വിവാഹത്തെതുടര്‍ന്ന് സിനിമയിൽനിന്നും മാറിനിന്നു. ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായ മേനക പതിനഞ്ചോളം സിനിമകളുടെ നിർമാതാവുകൂടിയാണ്. രേവതി കലാമന്ദിർ എന്ന ബാനറിൽ ”അച്ഛനെയാണെനിക്കിഷ്ടം”; എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് സിനിമാനിർമാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.
Post Your Comments