CinemaGeneralLatest NewsNEWS

ദൈവം, രതി, സമൂഹം; എല്ലാം ചേർത്ത് ജീവിത കഥ വെള്ളിത്തിരയിലെത്തിക്കും; വിവാദമാകുമെന്ന് ഉറപ്പെന്നും രാം ​ഗോപാൽ വർമ്മ

സിനിമ വലിയ വിവാദങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പുണ്ടെന്നും രാം ​ഗോപാൽ

സ്വന്തം ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രം മൂന്നു ഭാഗങ്ങളായാണ് താൻ ഒരുക്കുകയെന്നും സിനിമ വലിയ വിവാദങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പുണ്ടെന്നും രാം ​ഗോപാൽ വർമ്മ കുറിച്ചു.

സിനിമയുടെ രചനയും രാംഗോപാൽ നിർവഹിക്കും. ചലച്ചിത്രത്തിന് രാമു എന്നാണ് താരം പേരിട്ടിരിക്കുന്നത് . ബൊമ്മ ക്രിയേഷൻസ് ബാനറിൽ മുരളിയാണ് ചിത്രം നിർമ്മിക്കുന്നത് . ഈ വരുന്ന സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയെന്നും ആദ്യഭാഗത്തിൽ 20 വയസ്സുള്ള രാമുവിനെയാണ് കാണിക്കുക എന്നും വർമ്മ വ്യക്തമാക്കി.

കൂടാതെ ആദ്യചിത്രത്തിൽ പുതുമുഖമായിരിക്കും വേഷമിടുക എന്നും മൂന്നാം ഭാഗത്തിൽ താൻ തന്നെ തന്റെ കഥാപാത്രത്തെ അവതരിക്കും എന്നും രാംഗോപാൽ വർമ്മ . ആർ ജി വി ഇൻറലിജന്റ് ഇഡിയറ്റ് എന്നു പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തിൽ ദൈവം , രതി, സമൂഹം എന്നിവയെക്കുറിച്ച് പറയുമെന്നും രാംഗോപാൽ വർമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button