സ്വന്തം ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രം മൂന്നു ഭാഗങ്ങളായാണ് താൻ ഒരുക്കുകയെന്നും സിനിമ വലിയ വിവാദങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പുണ്ടെന്നും രാം ഗോപാൽ വർമ്മ കുറിച്ചു.
സിനിമയുടെ രചനയും രാംഗോപാൽ നിർവഹിക്കും. ചലച്ചിത്രത്തിന് രാമു എന്നാണ് താരം പേരിട്ടിരിക്കുന്നത് . ബൊമ്മ ക്രിയേഷൻസ് ബാനറിൽ മുരളിയാണ് ചിത്രം നിർമ്മിക്കുന്നത് . ഈ വരുന്ന സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയെന്നും ആദ്യഭാഗത്തിൽ 20 വയസ്സുള്ള രാമുവിനെയാണ് കാണിക്കുക എന്നും വർമ്മ വ്യക്തമാക്കി.
കൂടാതെ ആദ്യചിത്രത്തിൽ പുതുമുഖമായിരിക്കും വേഷമിടുക എന്നും മൂന്നാം ഭാഗത്തിൽ താൻ തന്നെ തന്റെ കഥാപാത്രത്തെ അവതരിക്കും എന്നും രാംഗോപാൽ വർമ്മ . ആർ ജി വി ഇൻറലിജന്റ് ഇഡിയറ്റ് എന്നു പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തിൽ ദൈവം , രതി, സമൂഹം എന്നിവയെക്കുറിച്ച് പറയുമെന്നും രാംഗോപാൽ വർമ പറഞ്ഞു.
Post Your Comments